ദോഹ: കടുത്ത പോരാട്ടത്തിൽ വിജയതിളക്കവുമായി
ഖത്തർ പ്രവാസിയുടെ ജീവിത പങ്കാളി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മതിലകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിം ലീഗ് പ്രതിനിധി നസീമ നൗഫലാണ് വിജയം ഉറപ്പാക്കിയത്.ഖത്തറിലെ നാടക കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ നൗഫൽ ഷംസിന്റെ ഭാര്യയാണ് നസീമ നൗഫൽ.എതിർസ്ഥാനാർഥിയായ ഷാജിത ഷമീറിനെ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നസീമപരാജയപ്പെടുത്തിയത്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനിയായ നസീമ, വിവാഹാനന്തരമാണ് മതിലകം കൂളിമുട്ടത്ത് സ്ഥിരതാമസമാക്കിയത്.
ബി.കോം (കോർപ്പറേഷൻ) ബിരുദധാരിയായ നസീമ, സഹകരണ ബാങ്കിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നുവെങ്കിലും, സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമാകുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് നസീമയുടെ പൊതുപ്രവർത്തന ജീവിതം ആരംഭിച്ചത്.
നിലവിൽ വനിതാ ലീഗ് മണ്ഡലം പ്രസിഡന്റായി പ്രവർത്തിക്കുന്ന നസീമ നൗഫൽ, ശിഹാബ് തങ്ങൾ കാരുണ്യ സെൽ മുഖേന ജാതി–മത–രാഷ്ട്രീയ ഭേദമന്യേ നിരവധി സാമൂഹ്യ സേവന, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ......
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലെ വടിവാൾ ആക്രമണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ......
കൊട്ടാരക്കര: കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് രംഗത്ത്. കേരളത്തിലെമ്പാടും യുഡിഎഫ് വലിയ വിജയം നേടിയപ്പോൾ കൊട്ടാരക്കരയിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നിൽ കൊടിക്കുന്നിൽ സുരേഷാണെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആരോപിക്കുന്നു. ......
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്. ......
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം അത്ഭുതപ്പെടുത്തിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊല്ലം, കൊച്ചി, തൃശ്ശൂർ എന്നിവിടങ്ങളിലെ മേയർമാരെ ഉടൻ തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിലെ പത്താം വാർഡിൽ (പഴയ ഒൻപതാം വാർഡ്) കണ്ടത് വാശിയേറിയ ഒരു കുടുംബപ്പോരാട്ടം. ഇവിടെ സഹോദരങ്ങൾ തമ്മിലുള്ള നേർക്കുനേർ മത്സരത്തിൽ അനുജൻ വിജയം കണ്ടു.
ചെറുവല്ലൂർ കുടനാലിൽ ശരത് ഭവനിൽ നിന്നുള്ള സഹോദരങ്ങളാണ് തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ചത്.എൻഡിഎ സ്ഥാനാർഥി: സതീഷ് ചെറുവല്ലൂരും
എൽഡിഎഫ് സ്ഥാനാർഥി സജീവ് കുടനാലും പോരാട്ടക്കളത്തിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർ തന്നെ നേർക്കുനേർ അണിനിരന്നതോടെ ചെറുവല്ലൂർ വാർഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ......
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവരുമ്പോൾ യുഡിഎഫ് നേടിയത് ചരിത്രവിജയമെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തെ 23,571വാർഡുകളിൽ11,102 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ......
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട്. നവംബർ മാസത്തിലെ വിൽപ്പനയിൽ വലിയ തിരിച്ചടിയാണ് കമ്പനിക്കുണ്ടായത്.......
നവംബർ ഡിസംബർ മാസങ്ങളിലായി നടക്കുന്ന QIFF സൂപ്പർ കപ്പ് സീസൺ 16 ൻ്റെ കിരീടപ്പോരാട്ടം ഡിസംബർ 19 വെള്ളിയാഴ്ച ഹിലാലിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടക്കും. ക്യൂ ആർ ഐ എഫ് സി തൃശ്ശൂർ ഗ്രാൻഡ്മാൾ എഫ് സി മലപ്പുറത്തിനെയാണ് ഫൈനലിൽ നേരിടുന്നത്. ......
വാഷിങ്ടൺ: അമേരിക്കയിലെ റോഡ് ഐലൻഡ് സംസ്ഥാനത്തെ ബ്രൗൺ സർവകലാശാല കാമ്പസിൽ ശനിയാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. അക്രമി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു എന്നാണ് വിവരം. ......